കേരളം

കമ്പിവടികൊണ്ട് തലയ്‌ക്കടിച്ച ശേഷം കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു; ചോദ്യം ചെയ്‌ത എസ്‌എഫ്ഐ ഭാരവാഹിക്ക് പ്രവർത്തകരുടെ മർദനം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളം എംഎസ്എഫ് കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചെരുപ്പെടുക്കാന്‍ പറഞ്ഞത് ചോദ്യം ചെയ്തതിനാണ് എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ ജിഷ്ണുവിന് മര്‍ദനമേറ്റത്. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച ശേഷം കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. 

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോളജിലെ ലഹരി ഉപയോഗവും ലഹരിക്കച്ചവടവും ജിഷ്ണു ഉൾപ്പെടെയുള്ള എസ്‌എഫ്‌ഐ പ്രവർത്തകർ വിഷയമാക്കിയിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് എസ്‌എഫ്‌ഐയിലെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചതെന്ന് ജിഷ്‌ണു ആരോപിച്ചു.

കോളജിൽ ഒരു ക്വട്ടേഷൻ സംഘത്തെ പോലെ നിൽക്കുന്ന അക്രമികൾക്കെതിരെ നേരത്തെയും കോളജ് അധികൃതർ നടപടിയെടുത്തിരുന്നു. കഴിഞ്ഞ യൂണിയന്‍ തെരഞ്ഞെടുപ്പ് കാലത്താണ് സംഘം എസ്‌എഫ്‌ഐയിൽ ചേർന്നത്. തനിക്കെതിരെ സംഘം നേരത്തെയും ഭീഷണി മുഴക്കിയിരുന്നെന്നും ജിഷ്‌ണു പറഞ്ഞു. സംഭവത്തിൽ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയതായി ജിഷ്‌ണു പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ