കേരളം

പതിനെട്ടാംപടിയില്‍ ഒരു മിനിറ്റില്‍ 90 പേര്‍ കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50 പേര്‍, പ്രശ്‌നങ്ങള്‍ക്ക് കാരണം കെടുകാര്യസ്ഥത: ജി സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോഴുള്ള അത്രയും ആളുകള്‍ മുന്‍പും ദര്‍ശനം നടത്തി ബുദ്ധിമുട്ടില്ലാതെ മടങ്ങിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്കു കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്. കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ചാല്‍ ഇപ്പോള്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനു പരിഹാരം കാണാന്‍ കഴിയും. അതിനു സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടിയെടുക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. 

പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനം ഇപ്പോഴില്ല. ഒരു മിനിറ്റില്‍ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50-60 പേര്‍ക്കു മാത്രമേ കയറാന്‍ കഴിയുന്നുള്ളൂ. ഇതാണു പ്രശ്‌നത്തിനു പ്രധാന കാരണം സുകുമാരന്‍ നായര്‍ പറഞ്ഞു. 

നിലയ്ക്കല്‍ നിന്ന് അമിത ചാര്‍ജ് വാങ്ങി ഭക്തജനങ്ങളെ കുത്തിനിറച്ചാണു കെഎസ്ആര്‍ടിസി സര്‍വീസ്. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ നിലയ്ക്കല്‍ മുതല്‍ കാനനപാതയോരത്തു വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ്. വാഹനങ്ങളിലുള്ള കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ചെറുവാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ