കേരളം

താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം എന്തോ ഒരു സംഭവം നടന്നു?, ഷഹനയുടെ മരണ കാരണം ഇതാകാം: റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മെഡിക്കല്‍ കോളജിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ എന്തോ ഒരു സംഭവമാണ് വെഞ്ഞാറമൂട് സ്വദേശി ഡോ ഷഹനയുടെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) ഡോ.തോമസ് മാത്യുവിന്റെ റിപ്പോര്‍ട്ട്. വന്‍തുക  സ്ത്രീധനം  ആവശ്യപ്പെട്ടതിനെ തുടര്‍ന്നു  ജീവനൊടുക്കിയ വെഞ്ഞാറമൂട് സ്വദേശിനി ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

ഈ മാസം നാലിനു രാത്രിയിലാണ് മെഡിക്കല്‍ കോളജിനു സമീപത്തെ താമസ സ്ഥലത്താണ് പിജി വിദ്യാര്‍ഥിനി ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ പ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ എ റുവൈസുമായി ഷഹ്ന അടുപ്പത്തിലായിരുന്നുവെന്നും വിവാഹം നടക്കില്ലെന്നു റുവൈസ് അറിയിച്ചതിനെ തുടര്‍ന്ന് ഷഹന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഷഹന റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ അയാള്‍ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാല്‍ തങ്ങള്‍ക്ക് അതു നല്‍കാനാകില്ലെന്നും താന്‍ മരിക്കുകയാണെന്നുമാണ് ഷഹനയുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. റുവൈസ് ഇതു വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഷഹന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റും ചെയ്തു. വിവാഹത്തിനു മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. എപ്പോള്‍ വിവാഹം നടത്തണമെന്നത് ഉള്‍പ്പെടെ ചര്‍ച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരില്‍ റുവൈസ് പിന്‍മാറിയതെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല