കേരളം

വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു; വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നൂറനാട് തത്തംമുന്ന വടക്കേകാലായില്‍ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെത്തുടര്‍ന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി  പൊലീസ് പറയുന്നു. ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുമാറി നടന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ട അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചു.  പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതക ശ്രമത്തിനാണ് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി  റിമാന്‍ഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'