കേരളം

അയൽവീട്ടിൽ കേക്ക് നൽകാൻ പോയി തിരിച്ചെത്തിയില്ല; വൈക്കത്തു നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: രാത്രിയിൽ സമീപത്തെ വീട്ടിൽ കേക്ക് നൽകാൻ പോയി കാണാതായ 13കാരനെ കാണ്ടെത്തി. 12 മണിക്ക് കടുത്തുരുത്തിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ട് ഇറങ്ങുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. 

ഇന്നലെ രാത്രി ഏഴരയോടെയാണ്  വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകന്‍ അഥിനാ(13)നെയാണ് കാണാതായത്. സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയ അഥിനാൻ അവിടെ നിന്ന് മടങ്ങിയിരുന്നു. എന്നാൽ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്