കേരളം

ഇടശ്ശേരി പുരസ്‌കാരം ദേവദാസ് വിഎമ്മിന് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: 2023ലെ ഇടശ്ശേരി പുരസ്‌കാരം എഴുത്തുകാരന്‍ ദേവദാസ് വി എമ്മിന്. ദേവദാസ് രചിച്ച ചെറുകഥകളുടെ സമാഹരമായ 'കാടിന് നടുക്കൊരു മരം' എന്ന പുസ്തകമാണ് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടശ്ശേരി സ്മാരക സമിതി നല്‍കുന്ന അവാര്‍ഡിന് അര്‍ഹമാക്കിയത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബര്‍ 23ന് പൊന്നാനിയില്‍ വച്ച് ഇടശ്ശേരി അനുസ്മരണ വേളയില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ചരിത്രത്തേയും പൈതൃക സംസ്‌കൃതിയെയും സമകാലിക ജീവിത പരിതോവസ്ഥകളോട് തികഞ്ഞ ശില്‍പ്പചാതുരിയോടെ ചേര്‍ത്തുവെയ്ക്കുന്ന കഥകളാണ് ദേവദാസിന്റേത് എന്ന് മൂല്യനിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ഡോ കെ പി മോഹനന്‍, ഡോ വിജു നായരങ്ങാടി, അശോക കുമാര്‍ ഇടശ്ശേരി എന്നിവരാണ് കൃതികളുടെ മൂല്യനിര്‍ണ്ണയം നടത്തിയത്. സമിതി പ്രസിഡന്റ് പ്രൊഫ. കെ വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ മൂല്യനിര്‍ണ്ണയ കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി