കേരളം

'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; കാമ്പസിലെ എസ്എഫ്‌ഐ ബാനറുകള്‍ ഉടന്‍ നീക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍. വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കി. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി വന്നാണ് ഗവര്‍ണര്‍ ബാനറുകള്‍ നീക്കാന്‍ നിര്‍ദേശിച്ചത്.

'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം' എന്ന എസ്എഫ്‌ഐ ബാനറുകള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയ കറുത്ത ബാനറുകളും എസ്എഫ്‌ഐ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ അമ്പതോളം ബാനറുകളും പോസ്റ്ററുകളുമാണ് കാമ്പസിലുടനീളം എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നത്. 

ഇത്തരത്തിലുള്ള ബാനറുകളും പോസ്റ്ററുകളുമെല്ലാം ഉടന്‍ നീക്കം ചെയ്യാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആരാണ് ബാനര്‍ വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്, എന്തുകൊണ്ട് ബാനര്‍ നീക്കാന്‍ നടപടിയെടുത്തില്ലെന്നും കാലിക്കറ്റ് വിസിയോട് വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം