കേരളം

ചരിത്രം അറിയാത്തതുകൊണ്ടാണ്, എസ്എഫ്‌ഐയെ പേരക്കുട്ടികളെപ്പോലെ കണ്ടാല്‍ മതിയെന്ന് ഷംസീര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. എസ് എഫ് ഐ പ്രവര്‍ത്തകരെ പേരകുട്ടികളെ പോലെ കണ്ടാല്‍ മതിയെന്നും ഗവര്‍ണര്‍ക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനല്‍ സംഘമെന്ന് പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. 

ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ്എഫ്‌ഐക്ക് അവകാശമുണ്ട്.  പ്രതിഷേധത്തിന്റെ ഭാഗമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത്.  ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ. ആ രീതിയില്‍ ഗവര്‍ണര്‍ കണ്ടാല്‍ മതി. അല്ലാതെ ക്രിമിനല്‍ സംഘമൊന്നും അല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്‌ഐ. ക്യാമ്പസില്‍ എസ് എഫ് എസ് എഫ് ഐ ബാനര്‍ കെട്ടിയതില്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ആദ്യം മലേഷ്യയിൽ ഇപ്പോൾ ദേ ജപ്പാനിൽ; ടൊവിനോയുടെ ചിത്രമേറ്റെടുത്ത് ആരാധകർ

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്