കേരളം

ഗവര്‍ണര്‍-എസ്എഫ്‌ഐ പോര് കടുക്കുന്നു; കൂടുതല്‍ കാമ്പസുകളില്‍ ചാന്‍സലര്‍ക്കെതിരെ ബാനറുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍-എസ്എഫ്‌ഐ പോര് കടുക്കുന്നതിനിടെ, ആരിഫ് മുഹമ്മദ് ഖാനെതിരെ കൂടുതല്‍ കോളജ് കാമ്പസുകളില്‍ ബാനറുകള്‍. തിരുവനന്തപുരം സംസ്‌കൃത കോളജ്, പന്തളം എന്‍എസ്എസ് കോളജ്, കാലടി ശ്രീശങ്കര സര്‍വകലാശാല എന്നിവിടങ്ങളിലെല്ലാം ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

മിസ്റ്റര്‍ ചാന്‍സലര്‍, നിങ്ങളുടെ വിധേയത്വം സര്‍വകലാശാലകളോട് ആയിരിക്കണം, സംഘപരിവാറിനോട് ആയിരിക്കരുത് എന്നാണ് സംസ്‌കൃത കോളജ് കവാടത്തില്‍ കറുത്ത തുണി കൊണ്ടുള്ള ബാനറില്‍ എഴുതിയിരിക്കുന്നത്. മസ്തിഷ്‌കത്തിന് പകരം മനുസ്മൃതിയെങ്കില്‍ ഗവര്‍ണറേ തെരുവുകള്‍ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് ശ്രീശങ്കരയില്‍ ഉയര്‍ത്തിയ ബാനറില്‍ പറയുന്നു.

അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പൊതുപരിപാടി നടക്കും. കാലിക്കറ്റ് സര്‍വകലാശാല വിസിയോട് ഗവര്‍ണര്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകരും ഇടതുസംഘടനാ ജീവനക്കാരും കരിദിനം ആചരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്

'സംശയം, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു'; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 640 രൂപ