കേരളം

ജെസിബി കുളത്തിലേക്ക് മറിഞ്ഞു; ചില്ലുകൂട്ടിൽ കുടുങ്ങി ഡ്രൈവർ മരിച്ചു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മണ്ണുമാന്തി യന്ത്രം കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പെരുമ്പാവൂരിലാണ് ദാരുണ അപകടം. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കിയാണ് മരിച്ചത്. 

കുളത്തിന്റെ മതിൽ പണിക്കിടെ ജെസിബി സമീപത്തു കൂട്ടിയിട്ട മണ്ണിൽ നിന്നു തെന്നി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ വാഹനത്തിന്റെ ചില്ലുകൂട്ടിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. പെരുമ്പാവൂർ അ​ഗ്നിരക്ഷാ സേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃത​ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍