കേരളം

വാഹനം നിര്‍ത്തി കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു; ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ ഡ്രൈവറെ മര്‍ദിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടര്‍ വാഹന വകുപ്പിനു ശുപാര്‍ശ നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍, ബസ് ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷിനെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു.

മാനാഞ്ചിറയില്‍ ബസ് തട്ടിയതു കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ബേപ്പൂര്‍ മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്. കാര്‍ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അതിനിടെ ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

കാര്‍ ഡ്രൈവര്‍ തന്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല