കേരളം

'അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി, ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു'- ആരോപിച്ച് ​ഗവർണർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ആരോപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കാർ ആക്രമിക്കാൻ ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

തന്നെ ആക്രമിക്കാൻ ആളുകളെ അയക്കുന്ന വ്യക്തിയുമായി ഇനി ഒരു ചർച്ചയുമില്ല. അദ്ദേഹത്തിനു മറുപടി പറയാനും താനില്ലെന്നു ​ഗവർണർ വ്യക്തമാക്കി. 

സർക്കാർ ഭരണഘടനാ ഉത്തരവാദിത്വം നടപ്പാക്കുന്നില്ല. കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥയാണ്. കടുത്ത നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. അതിനു വഴിപ്പെടാൻ താൻ ഉദ്ദേശിക്കുന്നില്ല. 

​ഗവർണർക്കെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ​ഗവർണർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍

'കൂലി' തുടങ്ങുന്നതിന് മുൻപ് ശബരിമലയിൽ ദർശനം നടത്തി ലോകേഷ് കനകരാജ്

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'