കേരളം

ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമം; കശ്മീര്‍ സ്വദേശി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കശ്മീര്‍ സ്വദേശി അറസ്റ്റില്‍. ജമ്മുകശ്മീര്‍ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്. പയ്യന്നൂര്‍ പൊലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. മുംബൈയില്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ പറയുന്നുണ്ട്. 

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ മുര്‍താസിനെ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്