കേരളം

പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. 

രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു. 

അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് പിരിച്ചുവിട്ടു. എന്നാല്‍ രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് റെനില്‍ പറയുന്നു. 

അക്രമിസംഘം ആറോളം പേരുണ്ടായിരുന്നു. പുറത്താണ് തനിക്ക് പരിക്കേറ്റത്. കണ്ണാടി സ്വദേശിയായ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവറാണ് പണം പലിശക്കെടുത്തത്. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ അക്രമികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും റെനില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്