കേരളം

ബൈക്കില്‍ അഭ്യാസ പ്രകടനം; മൂന്ന് യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ യുവക്കളുടെ ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ അര്‍ധരാത്രിയോടെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച മൂന്നു യുവാക്കളുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. 

മുഹമ്മദ് റിസ്വാന്‍, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് എംവിഡി സസ്‌പെന്‍ഡ് ചെയ്തത്. സിനിമ കണ്ട്  മടങ്ങുന്നതിനിടെ റീല്‍ ഷൂട്ടിന്റെ ഭാഗമായി ബൈക്കിലും സ്‌കൂട്ടറിലുമായിരുന്നു അഭ്യാസ പ്രകടനം. യുവാക്കള്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് യുവാക്കളെയും രക്ഷിതാക്കളെയും ഹിയറിങ്ങിനായി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലേക്ക് വിളിച്ചുവരുത്തി.
പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'