കേരളം

നായക്കുട്ടിയെ മോഷ്ടിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഉടമ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. നായക്കുട്ടിയെ ഉടമ മുഹമ്മദ് ബാഷിതിന് കോടതി തിരികെ നല്‍കി. 

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പ്രതികളായ വിദ്യാര്‍ത്ഥികളെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. നായക്കുട്ടിയെ തിരികെ ലഭിച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത് കോടതിയെ അറിയിച്ചു. 

കേസില്‍ കര്‍ണ്ണാടക സ്വദേശികളായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ഉഡുപ്പിയിലെ കര്‍ക്കാലയില്‍ നിന്നും ഇന്നലെയാണ് കൊച്ചി പൊലീസ് പിടികൂടിയത്. കര്‍ണ്ണാടകയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെല്‍മറ്റിലൊളിപ്പിച്ച് ബൈക്കില്‍ ഉഡുപ്പി കര്‍ക്കാലയിലെക്കാണ് കടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്