കേരളം

നാടന്‍ കോഴിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ യുവതിയും യുവാവും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലഹരിവസ്തുവായ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശി വിനീത എന്നിവരാണ് പിടിയിലായത്. 

ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടികൂടി. എളമക്കരയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്. നാടന്‍ കോഴിക്കച്ചവടം ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു വീട് വാടകയ്ക്ക് എടുത്തത്. ഇതിന്റെ മറവില്‍ ആയിരുന്നു ലഹരിവില്‍പ്പന.

അതിനിടെ വാടകവീട്ടില്‍ യുവതികള്‍ ഉള്‍പ്പടെ നിരവധി പേര്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. കുറച്ച് ദിവസങ്ങളായി വീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയിലാണ് ദമ്പതികളെന്ന് വ്യാജേനെ താമസിക്കുന്ന ഇരുവരെയും പിടികൂടിയത്. വില്‍പ്പനയക്കായി സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തി. ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലാസലഹരി. നേരത്തെയും സമാനമായ രീതിയില്‍ ഇവര്‍ക്കെതിരേ കേസ് ഉളളതായി പൊലീസ് പറഞ്ഞു. നാലായിരം രൂപയ്ക്കായിരുന്നു ഒരു പാക്കറ്റ് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍