കേരളം

നികുതി കുറയ്ക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണം; സമരം ശക്തമാക്കുമെന്ന് വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണ് നികുതി നിര്‍ദേശം പിന്‍വലിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നികുതി കുറയ്ക്കാത്തതില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നികുതി വര്‍ധനവിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ജനങ്ങളെ വറുതിയിലേക്കും പ്രയാസത്തിലേക്കും കടത്തിവിടുന്ന പ്രയാസങ്ങള്‍ പിന്‍വലിക്കുമെന്ന് മാധ്യമവാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും, ഒരു കാരണവശാലും നികുതിവര്‍ധനവും പിന്‍വലിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടും ഭരണപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതുകൊണ്ടും ഒരു കാരണവശാലും നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഈ നികുതി നിര്‍ദേശം പിന്‍വലിക്കാതിരിക്കാനുള്ള പ്രധാനകാരണമെന്ന് സതീശന്‍ പറഞ്ഞു

ഏറ്റവും വിനാശകരമായ ബജറ്റ് അവതരിപ്പിച്ചെന്ന ക്രെഡിറ്റാണ് ധനമന്ത്രിക്ക് ലഭിക്കുന്നത്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജനജീവിതം പൂര്‍ണമായി ദുരിതത്തിലാകും. സര്‍ക്കാര്‍ നികുതി പിരിക്കുന്നതിലുണ്ടായ ഗുരുതരമായ പിഴവാണ് നികുതി വര്‍ധിപ്പിക്കാന്‍ ഇടയായ സാഹചര്യം ഉണ്ടായതെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും