കേരളം

മരുമകന്റെ ബിസിനസിനായി വായ്പ എടുത്തു, 1.38 കോടി തിരിച്ചടയ്ക്കണമെന്ന് ജപ്തി നോട്ടീസ്; ഗൃഹനാഥന്‍ മരിച്ചനിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയൂബ് (60) ആണ് മരിച്ചത്. മരുമകന് ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടിനുള്ളില്‍ അയൂബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വന്തം വീട് ഉള്‍പ്പെടെ വസ്തുവകകള്‍ ഈടായി നല്‍കി സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. 

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 1.38 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന്് കാട്ടി കഴിഞ്ഞദിവസം സ്വകാര്യ ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അയൂബ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി