കേരളം

ഇടുക്കിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ഇടുക്കി പണിക്കന്‍കുടിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു. ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.

നാലുമണിയോടെയാണ് അപകടം. പണിക്കന്‍കൊടി  കൊമ്പടിഞ്ഞാലിലെ മുത്തശ്ശിയും പേരക്കുട്ടികളും ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു. എല്‍സമ്മ (55) അമേയ (4) ആന്‍മരിയ (9) എന്നിവരാണ് മുങ്ങിമരിച്ചത്.

കുളിക്കാന്‍ വേണ്ടിയിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹങ്ങൾ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'