കേരളം

പട്ടാപ്പകല്‍ ബൈക്കിലെത്തി വീട്ടമ്മയെ ആക്രമിച്ച് മാല പൊട്ടിച്ചു; ശക്തമായ ചെറുത്തുനില്‍പ്പ്, മാലയുടെ പകുതി വീണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബൈക്കില്‍ എത്തിയ രണ്ടംഗസംഘം  കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെ ആക്രമിച്ചു വീഴ്ത്തി സ്വര്‍ണ മാല കവര്‍ന്നു. വിളപ്പില്‍ശാല കൊച്ചുമണ്ണയം അശ്വതി ഭവനില്‍ എല്‍.ശ്രീകുമാരിയുടെ (62) മൂന്നു പവന്റെ താലി മാലയാണ് പൊട്ടിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകുമാരി ആശുപത്രിയില്‍ ചികിത്സ തേടി.ശ്രീകുമാരി നടത്തിയ ചെറുത്തുനില്‍പ്പില്‍ മാലയുടെ പകുതി  തിരികെ കിട്ടി.  വിളപ്പില്‍ശാലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന  സഹോദരങ്ങളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഇന്നലെ രാവിലെയാണ് സംഭവം.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീകുമാരി ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ദേവി നഗറില്‍ നിന്ന് വിളപ്പില്‍ശാല ജംഗ്്ഷനിലേക്ക് നടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. ആക്രമണത്തിനിടെ ശ്രീകുമാരി നിലത്തു വീണപ്പോള്‍ മുടിയിലും കഴുത്തിലും ശക്തമായി പിടിച്ച് മാല പൊട്ടിച്ചെടുത്തു. 

ചെറുത്തുനില്‍പ്പിനിടെ പകുതി ഭാഗം ശ്രീകുമാരിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബഹളം കേട്ടു സമീപവാസികള്‍ എത്തിയപ്പോള്‍ യുവാക്കള്‍ കടന്നു കളഞ്ഞു.  വലതു കമ്മലിന് കേടുപറ്റി. വിളപ്പില്‍ പൊലീസ് കേസെടുത്തു.

സംഭവം നടന്ന സ്ഥലത്തെ വീടുകളിലെ സിസിടിവി പരിശോധിച്ചപ്പോള്‍ യുവാക്കള്‍ ബൈക്കില്‍ പോകുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് വിളപ്പില്‍ശാലയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങളാണ് ഇവരെന്ന് വിവരം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി