കേരളം

'കളിച്ചത് കുട്ടികളുടെ ജീവന്‍ വച്ച്'; മദ്യപിച്ച് വാഹനം ഓടിച്ച 18 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗതാഗത നിയമം ലംഘിക്കുന്നത് തടയുന്നതിനായി പൊലീസ് നടത്തുന്ന പ്രത്യേക പരിശോധന തുടരുന്നു. എറണാകുളം റേഞ്ചില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 18 ഡ്രൈവര്‍മാര്‍ പിടിയിലായി. ഇതില്‍ 12 പേരും ഇടുക്കിയിലാണ് പിടിയിലായത്. മദ്യപിച്ചും അശ്രദ്ധയോടെയും വാഹനമോടിച്ചതിന് മറ്റു 26 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

ഗതാഗത നിയമം ലംഘിക്കുന്നവരെ കയ്യോടെ പൊക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് പരിശോധന നടത്തിയത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന കൂടുതൽ. ഇതിലാണ് മദ്യപിച്ച് വാഹനം ഓടിച്ച സ്‌കൂള്‍ ഡ്രൈവര്‍മാര്‍ പിടിയിലായത്.എറണാകുളം റേഞ്ചിലെ നാലു ജില്ലകളിലായി 1831 സ്‌കൂള്‍ വാഹനങ്ങളും 2248 സ്വകാര്യ വാഹനങ്ങളുമാണ് പരിശോധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ