കേരളം

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അ​ഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ : വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടർന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്.  മുകൾ നില പൂർണ്ണമായും കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. ലക്ഷങ്ങൾ വില വരുന്ന സാധനസാമഗ്രികളാണ് കത്തി നശിച്ചത്. 

വടക്കാഞ്ചേരി സ്വദേശി റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണച്ചു. തൊട്ടടുത്ത മറ്റു കടകളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ