കേരളം

മുങ്ങിയത് ബത്‌ലഹേം കാണാന്‍; ബിജു കുര്യനെ കണ്ടെത്തി, നാളെ കേരളത്തിലെത്തുമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി മന്ത്രി പി പ്രസാദ്. ബിജു ഇന്ന് നാട്ടിലേക്ക് തിരിക്കും. നാളെ കേരളത്തിലെത്തും. ഔദ്യോഗിക അറിവുകള്‍ ഒന്നും ലഭ്യമായിട്ടില്ല. എന്നാല്‍ ബിജുവിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മന്ത്രി അറിയിച്ചു. 

ഇസ്രയേലില്‍ മുങ്ങിയതിന് കാരണം എന്താണെന്ന് ബിജു വിശദീകരിക്കട്ടേയെന്നും മറ്റു നടപടികള്‍ പിന്നീട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇസ്രയേലില്‍ മുങ്ങിയത് ബത്‌ലഹേം കാണാനാണെന്ന് ബിജു പറഞ്ഞതായി സഹോദരന്‍ ബെന്നി പറഞ്ഞു. നാളെ പുലര്‍ച്ചെ ഗള്‍ഫ് എയറില്‍ കോഴിക്കോട്ടെത്തും. 

ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അപ്പോള്‍ തന്നെ എംബസിയെ വിവരം അറിയിച്ചു. ശേഷം ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും