കേരളം

'ഓഹരി വിപണിയില്‍ രണ്ടു കോടിയുടെ നഷ്ടം'; അടൂരില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂരില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അടൂര്‍ തൊടുവക്കാട് സ്വദേശി ടെസ്സന്‍ തോമസാണ് മരിച്ചത്.

കിടപ്പുമുറിയിലാണ് ടെസ്സന്‍ തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഹരി വിപണിയിലെ നഷ്ടത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. ഓഹരി വിപണിയില്‍ ടെസ്സന് രണ്ട് കോടിയുടെ നഷ്ടം ഉണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

അടുത്തിടെ അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണി കനത്ത നഷ്ടമാണ് നേരിട്ടത്. നിക്ഷേപകര്‍ക്ക് കോടികളാണ് നഷ്ടമായത്. ഇപ്പോഴും വിപണി കരകയറിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്