കേരളം

മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞ് കൈക്കൂലി; എസ്‌ഐ വീഡിയോയില്‍ കുടുങ്ങി, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജീപ്പിലിരിക്കുന്ന ഗ്രേഡ് എസ്‌ഐ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരായ വീഡിയോയാണ് പ്രചരിക്കുന്നത്. രണ്ട് ലോഡ് മണ്ണ് കടത്താന്‍ 500 രൂപയാണ് കൈക്കൂലിയായി നല്‍കിയത്. ഇത് പോരെന്നും കൂടുതല്‍ വേണമെന്നും എസ്‌ഐ പറഞ്ഞു. എസ്‌ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതല്‍ പണം കൊടുക്കുന്നതും വീഡിയോയിലുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.കൈക്കൂലിയായി 500 രൂപ നല്‍കിയപ്പോള്‍ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതല്‍ പണം എസ്‌ഐ ആവശ്യപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി