കേരളം

നാളെ അവധി; ഡിസംബറിലെ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു.

കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടിയത് പിൻവലിക്കേണ്ടി വന്നതെന്നു മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിക്കാനാണ് നാളെ കടകൾക്ക് അവധി പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്