കേരളം

നിയമസഭാ സമ്മേളനം ഈ മാസം 23 മുതല്‍; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം; കരട് തയ്യാറാക്കാന്‍ മന്ത്രിസഭാ ഉപസമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23 ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ അനുമതി നല്‍കിയതോടെയാണ്, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിന് അയവു വന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുമായി കൂടുതല്‍ ഭിന്നതയിലേക്ക് പോകേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്. 

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കാനായി മന്ത്രിസഭാ ഉപസമിതിയെയും മന്ത്രിസഭായോഗം നിശ്ചയിച്ചു. സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് സാധ്യത. 23 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണെങ്കില്‍, 24 നും 25 നും നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. കഴിഞ്ഞമാസം ചേര്‍ന്ന നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്