കേരളം

മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്. വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘര്‍ഷം. കാറില്‍ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയെയും  സംഘത്തെയും ധ്യാനകേന്ദ്രത്തിലുള്ളവര്‍ തല്ലിച്ചതച്ചായി പരാതിയില്‍ പറയുന്നു. 

ഇന്നലെയാണ് സംഭവം. അവിടെ താമസിക്കുന്ന വിശ്വാസികളാണ് ഷാജിയെ മര്‍ദിച്ചത്. നേരത്തെ ഷാജിയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. ഷാജി ഈ ധ്യാനകേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. വ്യാഴാഴ്ച ഷാജിയും കുടുംബവും കാറില്‍ അവിടെയെത്തിയപ്പോള്‍ ധ്യാനകേന്ദ്രത്തിലുള്ള സ്ത്രീകള്‍ ഉള്‍പ്പടെ മര്‍ദിക്കുകയായിരന്നു. മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ഇരുവരും തൃശൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും