കേരളം

കടത്തിയത് രണ്ട് ലോറികളില്‍; കരുനാഗപ്പള്ളിയില്‍ ഒരു കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പാന്‍ മസാല പിടികൂടി. രണ്ട് ലോറികളിലായി കടത്തിയ ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ തൊടിയൂര്‍ സ്വദേശി തൈസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ ലോറിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് പാന്‍മസാലപാക്കറ്റ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ മസാല പാക്കറ്റുകള്‍. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാന്‍ മസാല പാക്കറ്റുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നാണ് ലഹരിവസ്തുക്കള്‍  കേരളത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തി ചെക്ക് പോസ്റ്റ് കടന്ന് ലോറി എങ്ങനെ കേരളത്തിലെത്തിയതെന്ന് ഉള്‍പ്പടെ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഡ്രൈവര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും പൊലിസ് പറഞ്ഞു. കോടികളുടെ ലഹരിക്കടത്തായതിനാല്‍ ഇതില്‍ വലിയ കണ്ണികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു