കേരളം

പത്തനംതിട്ടയില്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 13 കുട്ടികളും, അധ്യാപികയും ചികിത്സയില്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ചന്ദനപ്പിള്ളി റോയ് ഡെയ്ല്‍ സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സ്‌കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ചിക്കന്‍ ബിരിയാണി നല്‍കിയിരുന്നു.

ഇതു കഴിച്ചവര്‍ക്കാണ് ശാരിരികാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജില്ലയിലെ മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിച്ച അന്നു പ്രസ്‌നമുണ്ടായിരുന്നില്ല. പിറ്റേന്നാണ് ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

പത്തനംതിട്ട കൊടുമണിലെ ഒരു ഹോട്ടലില്‍ നിന്നാണ് ബിരിയാണി എത്തിച്ചത്. രാവിലെ 11 മണിക്ക് സ്‌കൂളിലെത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകീട്ട് ആറുമണിക്കാണെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്