കേരളം

ബൈക്ക് ഓട്ടോയില്‍ ഇടിച്ചു; യുവാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. എറണാകുളം എടവനക്കാട് കുഴുപ്പിള്ളി സ്വദേശി ഷിഹില്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ ഷിഹിലിന്റെ ഭാര്യ ജെസിലയ്ക്ക് (26) ഗുരുതരമായി പരിക്കേറ്റു. ജെസിലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്‌സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടനെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യവീട്ടിലേക്ക് വരുന്ന വഴിയാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ