കേരളം

കൊച്ചി മെട്രോ തൂണില്‍ വിള്ളല്‍; ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആര്‍എല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ തൂണില്‍ വിള്ളല്‍. ആലുവ ബൈപ്പാസിനോട് ചേര്‍ന്നുള്ള പില്ലര്‍ നമ്പര്‍ 44ല്‍ തൂണിന്റെ പ്ലാസ്റ്ററിലാണ് വിള്ളല്‍ കണ്ടെത്തിയത്. തറ നിരപ്പില്‍ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളല്‍.

ഈ വിള്ളല്‍ നേരത്തെ തന്നെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അടുത്തിടെയാണ് ഇതിന്റെ വ്യാപ്തി വര്‍ധിച്ചതെന്നും ഇക്കാര്യം കെഎംആര്‍എല്ലിനെ അറിയിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തൂണിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. 

പ്ലാസ്റ്ററിംഗില്‍ ഉണ്ടായ വിടവ് മാത്രമാണിത്. വിശദമായ പരിശോധന നടത്തിയതായും കെഎംആര്‍എല്‍ വിശദീകരിച്ചു.മാസങ്ങള്‍ക്ക് മുന്‍പ് പത്തടിപ്പാലത്ത് തൂണിന് സംഭവിച്ച ബലക്ഷയം പരിഹരിച്ചിരുന്നു. തൂണിനെ ബലപ്പെടുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്