കേരളം

വെള്ളക്കരം മിനിമം പത്തുരൂപ കൂടും; ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന എല്‍ഡിഎഫ് നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയാല്‍ മിനിമം പത്തുരൂപ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വര്‍ധന ഉണ്ടാവുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വെള്ളക്കരം കൂട്ടാനുള്ള തീരുമാനം ഉണ്ടായേക്കും.

വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് അംഗീകാരം നല്‍കിയത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നാണ് ജലവിഭവ വകുപ്പ് ശുപാര്‍ശ നല്‍കിയതെന്ന് ഇടതുമുന്നണി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജല അതോറിറ്റി. ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായും ഇ പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ബിപിഎല്‍ കുടുംബങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്