കേരളം

ശ്രീകാര്യം സാജു കൊലപാതകം: പ്രതികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിനെ കല്ലു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. ശ്രീകാര്യം സ്വദേശികളായ അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. അനീഷ് ഒരു വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

പരുത്തിപ്പാറയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന. അമ്പാടിനഗര്‍ സ്വദേശി സാജുവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്. കല്ലുകൊണ്ടും കമ്പു കൊണ്ടും തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അനീഷാണ് സാജുവിന്റെ തലയ്ക്ക് ഇടിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. 

മൊബൈലിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 
വെഞ്ഞാറമൂട്ടിലെ ഒരു കോഴിക്കടയിലെ ജീവനക്കാരനാണ് 38കാരനായ സാജു. ഇന്നലെ ഇയാള്‍ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സാജുവിന്റെ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കള്‍ കൈവശപ്പെടുത്തി. 

ഈ മൊബൈല്‍ വാങ്ങാനാണ് അമ്പാടിനഗറിലെ വീട്ടില്‍ നിന്ന് സാജു ഇന്നലെ രാത്രി ഇറങ്ങിയത്. പിന്നീട് ഇയാള്‍ മടങ്ങിയെത്തിയില്ല. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ട്രിനിറ്റി കോളജിന് സമീപം സാജു റോഡരികില്‍ കിടക്കുന്നതാണ് കണ്ടത്. മദ്യപിച്ച് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് തലയ്ക്കും ശരീരത്തിലുമേറ്റ പരിക്കുകള്‍ ശ്രദ്ധിച്ചത്. പൊലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി