കേരളം

ചാരക്കേസ് ഗൂഢാലോചന: ആറു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പ്രതികളെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, പിഎസ് ജയപ്രകാശ്, ആര്‍ബി ശ്രീകുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

വ്യാജമായ കേസില്‍ പ്രമുഖ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കേസ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ വാദിച്ചു. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്കു പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

പ്രതികള്‍ക്കു നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും സിബിഐ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ച് സുപ്രിം കോടതി കേസ് ഹൈക്കോടതിയിലേക്കു തിരിച്ചയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്