കേരളം

സസ്പെൻഷനിലായി, എസ്ഐയെ ഫോണിൽ വിളിച്ച് വധഭീഷണിയും തെറിയും; എഎസ്ഐ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. സസ്പെൻഷനിലായ  മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട്  ജാമ്യത്തിൽ വിട്ടു. 

ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്നും സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ജയൻ. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തത് എന്നാരോപിച്ചായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സാജിദിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. കൂടാതെ തെറി വിളിക്കുകയും ചെയ്തു. സാജിദ്  കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതോടെയാണ് ജയനെതിരെ കേസെടുത്തത്. 

കഴിഞ്ഞ ദിവസമാണ് ​ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്. എസ്എച്ച് ഒ അടക്കം ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലം മാറ്റുകയുമായിരുന്നു. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാർട്ടിയിലെ സന്ദർശനം, വിവരങ്ങൾ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുക്കൽ അടക്കം പൊലീസിൻറെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച്- ഇനറലിജിനസ് റിപ്പോർട്ടുകളിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം