കേരളം

യാത്രക്കാരെ മർദ്ദിച്ചു, ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു; കെഎസ്ആർടിസി ബസിൽ അക്രമാസക്തനായ ആളെ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ അക്രമാസക്തനായ ആൾ യാത്രക്കാരെ മർദ്ദിച്ചു. ബസ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ അക്രമി പുറത്തിറങ്ങി മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്തു. തടയാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരെയും ഇയാൾ ആക്രമിച്ചു. കുളത്തൂപ്പുഴ സ്വദേശി നസറുദ്ദീനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ഇന്നലെ വൈകിട്ട് ആറ്റിങ്ങലിൽ വച്ചാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് സർവീസ് നടത്തുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസാണ് തകർത്തത്. കണിയാപുരം ഡിപ്പോയിൽ നിന്ന് കയറിയ യാത്രക്കാരനാണ് യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തനായതെന്ന് ജീവനക്കാർ പറയുന്നു. ഇയാൾ അസഭ്യം വിളിച്ച് ബഹളം ഉണ്ടാക്കിയപ്പോൾ ചോദ്യംചെയ്ത രണ്ടു യാത്രക്കാരെയാണ് ആദ്യം മർദ്ദിച്ചത്. ബസ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ പുറത്തിറങ്ങിയ അക്രമി ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്തു. ഇതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല