കേരളം

മയക്കുവെടി വച്ചത് 7.10നും 7.16നും ഇടയില്‍; 45 മിനിറ്റ് നിര്‍ണായകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ധോണിയില്‍ നാലുവര്‍ഷമായി നാടിനെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പി ടി സെവനെ വരുതിയിലാക്കുന്നതിനുള്ള ഒന്നാംഘട്ട ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇനി കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കൂട്ടിലാക്കേണ്ടതുണ്ട്. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച കൂട്ടിലെത്തിച്ച് ആനയെ മെരുക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രമകരമായ ദൗത്യത്തിലൂടെ കാട്ടാനയെ വരുതിയിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. രാവിലെ 7.10നും 7.16നും ഇടയിലാണ് പിടി സെവനെ മയക്കുവെടി വച്ചത്. രണ്ടാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

നിലവില്‍ ആന മയക്കത്തിലാണ്. 45 മിനിറ്റ് നിര്‍ണായകമാണ്. ആനയുടെ പ്രതികരണം നോക്കിയാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. ആന വീണ്ടും ഊര്‍ജ്ജസ്വലമാകുന്നതിന് മുന്‍പ് തന്നെ പൂര്‍ണമായി വരുതിയിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ