കേരളം

'ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ?; ഞാന്‍ അത്ര വലിയ പുരോഗമനവാദിയല്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചുംബന സമരം പോലെയുള്ള അരാജകത്വ പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അതുകൊണ്ടാണ് അതിനെ എതിര്‍ത്തത്. ഇപ്പോഴും അതേനിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും എ എന്‍ ഷംസീര്‍ പറഞ്ഞു.ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖ പരമ്പരയായ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷംസീര്‍.

'സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യേണ്ടതില്ല. ഇത്തരം അരാജകത്വ പ്രവണതകളെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ചുംബിക്കുന്നത് എങ്ങനെ ഒരു പ്രതിഷേധ സമരമായി കാണാന്‍ കഴിയും?  അടിസ്ഥാനപരമായി നമുക്ക് ചില സാംസ്‌കാരിക മൂല്യങ്ങളുണ്ട്. ഇത് പറഞ്ഞതിന് ചില അരാജകവാദികള്‍ എന്നെ കടുത്ത ഭാഷയില്‍ ആക്രമിച്ചു. എന്നാല്‍ നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ?, ഞാന്‍ അത്രയ്ക്കും വലിയ പുരോഗമനവാദിയല്ല'-ഷംസീര്‍ പറഞ്ഞു.

വിശ്വസിക്കാവുന്ന ഒരേ ഒരു പാര്‍ട്ടി സിപിഎം ആണെന്ന ചിന്തയാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ കാരണമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. സിപിഎം മതേതരത്വ പാര്‍ട്ടിയാണ് എന്നതാണ് ഇവരെ കൂടുതലായി പാര്‍ട്ടിയുമായി അടുപ്പിക്കുന്ന ഘടകമെന്നും സ്പീക്കര്‍ പറഞ്ഞു.

'യഥാര്‍ഥ മുസ്ലീം നുണ പറയുമെന്ന് കരുതുന്നില്ല. സിപിഎം മതേതരത്വ പാര്‍ട്ടിയായത് കൊണ്ടാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അഞ്ചുനേരം നിസ്‌കരിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ആദരിക്കുന്നു. മുസ്ലീം വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ മുസ്ലീങ്ങള്‍ തന്നെ പരിഹരിക്കണമെന്ന ചിന്ത അപകടകരമാണ്. വ്യക്തിത്വം അടയാളപ്പെടുത്തുന്ന രാഷ്ട്രീയം എല്ലാവര്‍ക്കും അപകടമാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലീം വിഭാഗത്തിലെ ചുരുക്കം ചിലര്‍ മാത്രം യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മനഃപൂര്‍വ്വം തയ്യാറാവുന്നില്ല'- സ്പീക്കര്‍ പറഞ്ഞു.

'മതം നോക്കാതെ, എല്ലാ സഖാക്കളെയും ഒരേപോലെയാണ് പാര്‍ട്ടി കാണുന്നത്. ചിലര്‍ ആരോപിക്കുന്നു, പാര്‍ട്ടി മുസ്ലീം പ്രീണന നയമാണ് സ്വീകരിക്കുന്നത് എന്ന്. മറ്റുചിലര്‍ ആരോപിക്കുന്നത്, സിപിഎം മുസ്ലീങ്ങളെ ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന്. ഇതില്‍ നിന്ന് വ്യക്തമാണ്, സിപിഎം നിഷ്പക്ഷ പാര്‍ട്ടി ആണ് എന്ന്'- സ്പീക്കര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി