കേരളം

പിണറായി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഗവര്‍ണര്‍; നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സാമൂഹിക സുരക്ഷയില്‍ രാജ്യത്ത് തന്നെ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചു. വ്യവസായ വളര്‍ച്ചയില്‍ രാജ്യപുരോഗതിയില്‍ നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടെന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

കേരള സ്റ്റാര്‍ട്ട് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി. ആരോഗ്യമേഖലയില്‍ കേരളം വലിയ നേട്ടമാണ് കരസ്ഥമാക്കിയത്.ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ പുനഃക്രമീകരിച്ചു.കര്‍ഷകര്‍ക്ക്് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രമുഖ പദ്ധതിയായ ലൈഫിനെയും ഗവര്‍ണര്‍ പുകഴ്ത്തി. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന സ്വപ്‌നത്തിന് പദ്ധതി കരുത്ത് പകര്‍ന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്