കേരളം

പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി; ഇടുക്കിയില്‍ ശൈശവ വിവാഹം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ ശൈശവ വിവാഹം. പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി. 

വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ശൈശവ വിവാഹത്തിന് കേസെടുക്കെടാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കി.

ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുന്‍പും ഇടമലക്കുടിയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍