കേരളം

'ഞാന്‍ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നയാള്‍'; ഇ ചന്ദ്രശേഖരന് മര്‍ദനമേറ്റ കേസ്, സിപിഎമ്മിനെ വിമര്‍ശിച്ച പ്രകാശ് ബാബുവിനെ പിന്തുണയ്ക്കാതെ കാനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച സിപിഐ നേതാവ് കെ പ്രകാശ് ബാബുവിനെ പിന്തുണയ്ക്കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിമര്‍ശനത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും താന്‍ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ആളാണെന്നും കാനം പറഞ്ഞു. 

കേസില്‍ സംഭവിച്ചതെന്താണെന്ന് പാര്‍ട്ടിയും മുന്നണിയും പരിശോധിക്കും. പരിശോധിച്ച് എന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം ഉത്തരം പറയാം. അല്ലാതെ തന്നെക്കൊണ്ട് ഒരുമറുപടിയും പറയാന്‍ ശ്രമിക്കേണ്ടെന്നും  അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ് എന്നായിരുന്നു പ്രകാശ് ബാബുവിന്റെ പരാമര്‍ശം. 

2016ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷത്തിനിടെയുണ്ടായ ബിജെപി-എല്‍ഡിഎഫ് സംഘര്‍ഷത്തില്‍ ഇ ചന്ദ്രശേഖന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഒടിഞ്ഞ കയ്യുമായാണ് ചന്ദ്രശേഖരന്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, ചന്ദ്രശേഖരനൊപ്പം മര്‍ദനമേറ്റ സിപിഎം നേതാക്കള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വെറുതെവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി