കേരളം

'മനുഷ്യരാണ് കേട്ടോ, മൃഗങ്ങളല്ല'; മാധ്യമങ്ങളോട് ക്ഷുഭിതനായി ജി ശക്തിധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: താന്‍ ക്രിമിനല്‍ അല്ല, ഒരു കേസിലും
പ്രതിയുമല്ലെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ്‌ എഡിറ്റര്‍ ജിശക്തിധരന്‍. സിപിഎമ്മിലെ ഉന്നതന്‍ കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോഴാണ് ശക്തിധരന്‍ ക്ഷുഭിതനായത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശക്തിധരന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

അതിന് പിന്നാലെയും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ 'കണ്ട് തീര്‍ന്നിട്ട് പോകാം.... ഞാന്‍ ഒന്നും പറയുന്നില്ല'  എന്നായിരുന്നു ശക്തിധരന്റെ മറുപടി. അതിനുശേഷം പിന്‍തുടരാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് 'മനുഷ്യരാണ് കേട്ടോ?. മൃഗങ്ങളല്ല.. നിങ്ങള്‍ ഈ കാണിക്കുന്നത് വൃത്തികേടാണ്. ഒന്നുകില്‍ നിങ്ങളെക്കാള്‍
പ്രായമുള്ളവനല്ലേ?' -ശക്തിധരന്‍ ചോദിച്ചു. 

കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ബെന്നി ബഹനാന്‍ ഡിജിപിക്ക് കൊടുത്ത പരാതിയുടെ അന്വേഷണ ചുമതല കന്റോണ്‍മെന്റ് എസിപിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. 

'കലൂരിലെ ദേശാഭിമാനി ഓഫിസില്‍ 2 ദിവസം തങ്ങിയപ്പോള്‍ ചില വന്‍തോക്കുകള്‍ ഉന്നതനായ നേതാവിനെ സന്ദര്‍ശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവര്‍ത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറില്‍ ഉണ്ടായിരുന്നു' വെന്നായിരുന്നു ശക്തിധരന്റെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി