കേരളം

വൊക്കേഷണൽ ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; നാളെ മുതൽ പ്രവേശനം നേടാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ ഹയർസെക്കൻഡറി (വൊക്കേഷണൽ) അഡ്മിഷൻ എന്ന പേജിൽ അലോട്ട്മെന്റ് വിവരം ലഭിക്കും. നാളെ മുതൽ പ്രവേശനം നേടാം. 

സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്സ് എന്ന ലിങ്കിലെ കാൻഡിഡേറ്റ് ലോഗിനിൽ രജിസ്റ്റർ ചെയ്ത് ഫോൺ നമ്പറും പാസ് വേഡും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കാനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാനും കഴിയും.

സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ നാളെ 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടിയിട്ടില്ലെങ്കിൽ അഡ്മിഷൻ നടപടിയിൽ നിന്ന് പുറത്താകും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

വരും മണിക്കൂറിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; ഈ 5 ജില്ലകളിൽ മുന്നറിയിപ്പ്

ടോസ് പോലും ചെയ്തില്ല, ഐപിഎല്ലില്‍ കളി മുടക്കി മഴ

എഴുന്നള്ളിപ്പിനിടെ ആനകള്‍ കൊമ്പുകോര്‍ത്തു, മുകളിലിരുന്നവര്‍ താഴേക്ക് ചാടി; ചിതറിയോടി ജനം