കേരളം

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസ്: അര്‍ജുന്‍ ആയങ്കി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. മഹാരാഷ്ട്ര പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് പൊലീസ് പറയുന്നു. 

നാലുമാസം മുന്‍പ് നടന്ന ആക്രമണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.

75 പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട