കേരളം

പഞ്ചായത്തംഗത്തിന് പൊള്ളലേറ്റു; മൊബൈല്‍ പൊട്ടിത്തെറിച്ചതെന്ന് മൊഴി, ആസിഡ് ആക്രമണം സംശയിച്ച് പൊലീസ്, ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് പൊള്ളലേറ്റു. സംഭവത്തില്‍ ദുരൂഹത. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാള്‍ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സാരമായി പരുക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊബൈല്‍ പൊട്ടിത്തെറിച്ചതാണെന്നാണ് സുധീര്‍ഖാന്‍ പൊലീസിനു നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ വ്യക്തതയില്ലെന്നു മാറനല്ലൂര്‍ സിഐ ജി.അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫൊറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

നടന്‍ എം സി ചാക്കോ അന്തരിച്ചു

ദളിതനായ 17കാരന്‍റെ മുടി വെട്ടാൻ വിസമ്മതിച്ചു; ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ

സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു