കേരളം

കല്ലറ അടച്ചതിന്റെ പിറ്റേന്ന് രാഷ്ട്രീയ വിവാദം വേണ്ട; മുഖ്യമന്ത്രിയെ ക്ഷണിച്ചത് ഏകകണ്ഠമായെന്ന് സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ഏകകണ്ഠമായാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ താനോ, കെപിസിസി പ്രസിഡന്റ് കെ സുധാകരനോ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും സതീശന്‍ പറഞ്ഞു. 

ഒരു പാര്‍ട്ടി എന്ന നിലയില്‍ എല്ലാവരും വ്യത്യസ്തമായ തീരുമാനം പറഞ്ഞുകാണും. അത് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. ഇപ്പോള്‍ ഒരു തീരുമാനം മാത്രമേയുള്ളു. അതിന്റെ പേരില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. 

തിരുവനന്തുപുരത്ത് വച്ച് ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തുമ്പോള്‍ അതില്‍ എല്ലാ പാര്‍ട്ടികളെയും, എല്ലാ മതവിഭാഗങ്ങളെയും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരയെും ക്ഷണിക്കാനാണ്  പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.  ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയത് ജനം ചര്‍ച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയമായി ഏറെ വേട്ടയാടപ്പെട്ട ആളാണ് ഉമ്മന്‍ചാണ്ടിയെന്നും സതീശന്‍ പറഞ്ഞു. 

'ഉമ്മന്‍ചാണ്ടിയുടെ മരണം ഞങ്ങള്‍ക്കുണ്ടാക്കിയ ആഘാതം വലുതാണ്. ആ പ്രയാസങ്ങളില്‍ നിന്ന് മോചിതരായിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല മനുഷ്യര്‍കൂടിയാണ്. അദ്ദേഹത്തിന്റെ കല്ലറ അടച്ചതിന്റെ പിറ്റേന്ന് വന്ന് രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് കൃത്യമായി പറഞ്ഞിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല