കേരളം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരെയുള്ള പരാതിയിലാണ് അന്വേഷണം. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുള്ളത്. 

സിഐ എ സി പ്രമോദ് വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ സിഐയായിരിക്കെയാണ് പ്രമോദ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. 

വനിതാ സ്റ്റേഷനിലാണ് യുവതി സിഐക്കെതിരെ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് കുറ്റിപ്പുറം പൊലീസിന് കൈമാറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍