കേരളം

തൃശൂരിൽ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്, ആശുപത്രികൾ കരിദിനം ആചരിക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂരിൽ ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമയായ ഡോക്ടർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ.അലോഗിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയിൽ നിന്നും പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. അത്യാവശ്യ സേനവങ്ങള്‍ക്കു മാത്രം നേഴ്സുമാരെ അനുവദിക്കും.

എന്നാൽ ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. ഡോ. അലോഗിനെ നഴ്സുമാര്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം. നഴ്‌സുമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ചർച്ചക്കിടെയാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്.

ചർച്ചക്കിടെ ആശുപത്രി ഉടമ ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം. എന്നാൽ ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും  ഭാര്യയേയും നഴ്സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ ആരോപിച്ചു. കൈക്ക് പരിക്കേറ്റ ഡോക്‌ടറും ഭാര്യയും വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുകൂട്ടരുടേയും പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല